malayinkil

മലയിൻകീഴ്: കുണ്ടമൺകടവ് പുതിയ പാലത്തിനരികിലുള്ള റോഡിലെ കൈവരി സ്വകാര്യ വ്യക്തി പൊളിച്ച് ഗേറ്റ് നിർമ്മിച്ചെന്ന് പരാതി. പൊതുമരാമത്ത് നിർമ്മിച്ച് റോഡ്സ് ആൻഡ് ബ്രിഡ്‌ജ് വിഭാഗത്തിന്റെ അധീനതയിലുള്ള കൈവരിയാണ് ഇടിച്ചുമാറ്റിയത്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ നിന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള സ്വകാര്യ വ്യക്തിയുടെ വീട് നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിളപ്പിൽ ഗ്രാമപഞ്ചായത്ത് നിർമ്മാണം നേരത്തെ തടഞ്ഞിരുന്നു. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കാർ കയറ്റുന്നതിനായി കൈവരി ഇടിച്ചുമാറ്റിയത്. വീട്ടിലെത്താൻ പൊതുവഴി ഉണ്ടായിരിക്കെ കൈവരി പൊളിച്ചെന്നാണ് ആക്ഷേപം.