തിരുവനന്തപുരം: കഴിഞ്ഞ ദിവസം പേട്ട കോൺഗ്രസ് ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഡി. അനിൽകുമാർ ഇന്നലെ ഉപവസിച്ചു. 31ന് വൈകിട്ടാണ് കോൺഗ്രസ് ഓഫീസും സമീപത്തുള്ള കോൺഗ്രസിന്റെ കൊടിമരങ്ങളും തകർത്തത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ഉപവാസം ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡി.സി.സി ഭാരവാഹികളായ എം.എ. പത്മകുമാർ, സി. ജയചന്ദ്രൻ, പാളയം ഉദയകുമാർ, ആർ. ഹരികുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു, പ്രതാപ് ചന്ദ്രൻ, അലത്തറ അനിൽകുമാർ, പ്രതിഭ ജയകുമാർ, ആർ.എസ്. മായ, പി. പത്മകുമാർ, ബി.എസ്. അബനീന്ദ്രനാഥ്, പ്രവീൺ എന്നിവർ പങ്കെടുത്തു. വി.എസ്. ശിവകുമാർ എം.എൽ.എ അനിൽകുമാറിന് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ, ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് 25 പൊലീസുകാരെയും സ്ഥലത്ത് നിയോഗിച്ചിരുന്നു.
ഫോട്ടോ: പേട്ട കോൺഗ്രസ് ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ
ഡി. അനിൽകുമാർ നടത്തിയ ഉപവാസസമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു