തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികച്ച മാതൃകകൾ വീഡിയോകളിലൂടെ അവതരിപ്പിച്ച കിംസ്‌ഹെൽത്ത് നാല് ദേശീയ പുരസ്കാരങ്ങൾ നേടി. കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്‌കെയർ ഓർഗനൈസേഷൻസ് (സി.എ.എച്ച്.ഒ) സംഘടിപ്പിച്ച ദേശീയതല ഓൺലൈൻ മത്സരത്തിലാണ് കിംസ് ഹെൽത്ത് പുരസ്കാരങ്ങൾ നേടിയത്. ഡോഫിംഗ് ഓഫ് പി.പി.ഇ,മാനേജിംഗ് പേഷ്യന്റ്സ് ഇൻ പ്രോൺ,ക്ലീനിംഗ് ഓഫ് ഇൻസ്ട്രുമെന്റ്സ്,സാംപിൾ കളക്ഷൻ ഫ്രം എ സസ്‌പെക്‌റ്റഡ് കൊവിഡ് പേഷ്യന്റ് എന്നീ വിഭാഗങ്ങളിലെ വീഡിയോകൾക്കാണ് പുരസ്ക്കാരം. രാജ്യത്തെ ആരോഗ്യ പരിരക്ഷാ മേഖലയിലുള്ള സ്ഥാപങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.