വിതുര. ആദിവാസി കോൺഗ്രസ് നേതാവ് പരേതനായ ലക്ഷ്മണൻ കാണിയുടെ പത്നി ആംബുജാക്ഷി അമ്മയ്ക്ക് തിരുവോണ നാളിൽ ഓണക്കോടിയുമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലത്തിന്റെ ആദരം. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ പറണ്ടോട് നാലാം കല്ലിലുള്ള അവരുടെ വീട്ടിൽ എത്തിയാണ് ആദരവർപ്പിച്ചത്.

ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊൻപാറ സതീശൻ, ഗ്രാമ പഞ്ചായത്ത് അംഗം എൽ.എസ്. ലിജി നേതാക്കളായ പീരുമുഹമ്മദ്, തച്ചൻകോട് പുരുഷോത്തമൻ, തോട്ടുമുക്ക് സലീം, സുവർണകുമാർ, കണ്ടമത് ഭാസ്‌കരൻ നായർ, കാരക്കൻതോട് രമേശൻ, അഖിൽ നാലാം കല്ല്, ഷിബു, അനീഷ്, ശ്യാം ലാൽ തുടങ്ങിയവർ പങ്കെടുത്തു.