hhhh

വിതുര: സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ ചെറ്റച്ചൽ വാർഡിൽ മരുതുംമൂട് ലവ് ലാന്റ്സിൽ പി. ബിജുകുമാർ ആരംഭിച്ച മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം മത്സ്യ കർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻ നായർ നിർവഹിച്ചു. പുരുഷോത്തമൻനായർ, ദേവകിയമ്മ, മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ, സൗ മ്യാ ബിജുകുമാർ, സിദ്ധാർഥ് ബി.എസ്, സൗരവ്.ബി.എസ് എന്നിവർ പങ്കെടുത്തു.