ആറ്റിങ്ങൽ: വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി. വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞു നശിപ്പിച്ചതായി പരാതി.

പ്രചാരണ ബോർഡുകൾ, കൊടിതോരണങ്ങൾ,​ ജനൽ, കസേര തുടങ്ങിയവ നശിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി നിർവാഹകസമിതി അംഗം അംഗം എം എ ലത്തീഫ് എന്നിവർ ഓഫീസ് സന്ദർശിച്ചു.

മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജിത്ത് ചെമ്പൂര്, ഇടക്കോട് മണ്ഡലം പ്രസിഡൻറ് ശരൺ കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് എം എസ് അഭിജിത്ത്, ഷിബു മുദാക്കൽ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്.