gst

തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന നിർദ്ദേശത്തിനെതിരെ കേന്ദ്രവുമായി ഏറ്റുമുട്ടലിന് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന് പകരമായി കേന്ദ്രം മുന്നോട്ട് വച്ച രണ്ട് നിർദ്ദേശങ്ങളും തള്ളാൻ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം തീരുമാനിച്ചു. കേരള, തെലങ്കാന ,ചത്തിസ്ഗഡ്, ഡൽഹി,പഞ്ചാബ് ധനമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി മുഖ്യമന്ത്രിയുമാണ് വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ പങ്കെടുത്തത്. മൂന്ന് ദിവസം കഴിഞ്ഞുള്ള അടുത്ത യോഗത്തിൽ കൂടുതൽ മന്ത്രിമാർ പങ്കെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരും യോഗതീരുമാനങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുന്നതോടെ ,ഇതിനെ ദേശീയ ഫെഡറൽ വിവാദമായി ഉയർത്തുകയാണ് ലക്ഷ്യം. എല്ലാവർഷവും 14 ശതമാനം ജി.എസ്.ടി വരുമാന വർദ്ധനയിൽ വരുന്ന കുറവ് നഷ്ടപരിഹാരമായി ലഭിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ട്. കേന്ദ്ര സർക്കാർ വായ്പയെടുക്കുക. സെസ് ഫണ്ട് വഴി സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുക. വായ്പത്തുക തിരിച്ചടച്ച് തീരുന്നതുവരെ സെസ് പിരിക്കുന്നതിന് ജി.എസ്.ടി കൗൺസിൽ തീരുമാനിക്കുക .ഇതാണ് യോഗം ഉന്നയിച്ച ആവശ്യങ്ങൾ..

കേന്ദ്രത്തിന്റെ വാദം

കേന്ദ്രത്തിന്റ രണ്ട്

നിർദ്ദേശങ്ങൾ