sep01d
ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിലെ നഗരസഭാ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിൽ നഗരസഭാ ചെയർമാൻ ഓണസദ്യ വിളമ്പുന്നു.

ആറ്റിങ്ങൽ: സി.എസ്.ഐ സ്‌കൂളിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നവർക്ക് നഗരസഭ ചെയർമാൻ എം. പ്രദീപ് ഓണസദ്യ വിളമ്പി. കുടുംബത്തോടൊപ്പം ഒരുമിച്ച് സദ്യ കഴിക്കാൻ സാഹചര്യമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു സംവിധനം നഗരസഭ ഏർപ്പെടുത്തിയതെന്ന് ചെയർമാൻ പറഞ്ഞു. ഇവിടെ കഴിയുന്നതിൽ കൂടുതലും പ്രവാസികളാണ്. ക്വാറന്റൈനിലും നല്ലൊരു ഓണസദ്യ ലഭിച്ചതിൽ എല്ലാവരും സന്തോഷം പങ്കുവച്ചു. പരസ്‌പരം ഓണാശംസകൾ പങ്കുവച്ച ശേഷമാണ് ഇവർ റൂമിലേയ്ക്ക് മടങ്ങിയത്.