malaika

കുടുംബത്തിനൊപ്പം ഓണസദ്യയുണ്ട് ബോളിവുഡ് താരം മലൈക അറോറ. കൊവിഡ് പ്രതിസന്ധികൾക്കിടെ അഞ്ചു മാസത്തിന് ശേഷം വിശേഷപ്പെട്ട ഓണം ദിവസം കുടുംബവുമായി ഒത്തു ചേർന്നെന്ന് വ്യക്തമാക്കിയാണ് മലൈക ഇൻസ്റ്റഗ്രാമിൽ തന്റെ ഓണാഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. മലൈകയുടെ അമ്മ ജോയ്സ് അറോറയാണ് സദ്യ തയ്യാറാക്കിയത്. മലയാളിയായ ജോയ്സ് ആലപ്പുഴ സ്വദേശിയാണ്. ഓണസദ്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സദ്യ തയ്യാറാക്കിയ അമ്മയ്ക്ക് മലൈക നന്ദി പറയുന്നുമുണ്ട്. വാഴയിലയിൽ മട്ടയരി ചോറിനൊപ്പം അവിയൽ, എരിശേരി, പുളിശേരി, സാമ്പാർ, ഓലൻ, വെള്ളരിക്കാ പച്ചടി, ക്യാബേജ് തോരൻ, വാഴക്ക മെഴുക്കുപുരട്ടി, നെയ്, കൂട്ടുകറി, സംഭാരം, പുളിയിഞ്ചി, നാരങ്ങ അച്ചാർ, പപ്പടം, പാൽപ്പായസം, അടപ്രഥമൻ തുടങ്ങിയ എല്ലാ വിഭവങ്ങളും കൂട്ടിയായിരുന്നു ഓണസദ്യ. ബിപാഷ ബസു, സോഫി ചൗധരി, കരിഷ്മ കപൂർ തുടങ്ങിയ താരങ്ങളും മലൈകയ്ക്കും സഹോദരി അമൃതയ്ക്കും കുടുംബത്തിനും ഓണാശംസകൾ നേർന്ന് രംഗത്തെത്തി.