തിരുവനന്തപുരം: കൃഷിവകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ ലോക നാളികേരദിനം സെപ്തംബർ രണ്ടിന് ആഘോഷിക്കും. ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതിയുടെ സഹായത്തോടെ നാലുദിവസത്തെ സെമിനാറും സംഘടിപ്പിക്കും. ഇന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നാളികേര ദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബു ചടങ്ങിൽ അദ്ധ്യക്ഷനാകും. ഉത്പാദനം,മൂല്യവർദ്ധന,വിപണനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നാല് ദിവസം നടക്കുന്ന ക്ലാസുകൾ കാർഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജിൽ (www.facebook.com/krishiinfo) ലഭ്യമാകും.