fire

വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ കൊല്ലപ്പെട്ട മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രയ്ക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ തേമ്പാംമൂട്ടിലും മരുതുംമൂട്ടിലും വെഞ്ഞാറമൂട്ടിലും കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് ജീവനക്കാർക്കു നേരെയും ആക്രമണമുണ്ടായി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ അബ്ബാസി, ലിനു സനൽകുമാർ, അരവിന്ദ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഫയർഫോഴ്സ് വാഹനത്തിന്റെ ക്യാബിനിലും, ടയറുകളിലും പെട്രോൾ ഒഴിച്ചു. വെമ്പായം, വിവിധ സ്ഥലങ്ങളിൽ കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടെയും കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ചു.