കാഞ്ഞിരംകുളം: ഗ്രാമപഞ്ചായത്ത് മേഖലയിൽ ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ നിസ്വാർത്ഥമായി സാമൂഹിക സേവനം നടത്തിയ മുഴുവൻ സന്നദ്ധ പ്രവർത്തകരെയും കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സാമൂഹിക അടുക്കളയിൽ നിന്നു വീടുകളിലേക്ക് ഭക്ഷണ വിതരണം, രോഗികളായവർക്ക് അത്യാവശ്യ മരുന്നുകൾ എത്തിക്കൽ, ക്വാറന്റൈൻ സെന്ററുകളിലെ സേവനം തുടങ്ങി നിരവധി സന്നദ്ധ സേവനങ്ങളുമായി ഗ്രാമപഞ്ചായത്തിന്റെ തോളോടുതോൾ ചേർന്നുനിന്ന സന്നദ്ധ സേനാ അംഗങ്ങൾക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ ഓണസമ്മാനങ്ങളും പൊന്നാടയും നൽകി ആദരിച്ചത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്, വൈസ് പ്രസിഡന്റ് ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.