കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം പന്നിയോട് നവതി സ്മാരക ശാഖയിൽ പുതുതായി നിർമ്മിച്ച ശ്രീനാരായണഗുരുദേവ പ്രാർത്ഥനാഹാൾ ഉദ്ഘാടനവും ഗുരുദേവ വിഗ്രഹം സ്ഥാപിക്കലും ഇന്ന് നടക്കും. രാവിലെ 5ന് ഗണപതിഹോമം. 8.10നും 8.30നും മദ്ധ്യേ ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രനും സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രനും ചേർന്ന് ശ്രീനാരായണഗുരുദേവ പ്രാർത്ഥനാ ഹാൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുളപ്പട മോഹനൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗുരുദേവ വിഗ്രഹം സ്ഥാപിക്കും. ശാഖാ പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ രക്ഷാധികാരി റിട്ട. മജിസ്ട്രേട്ട് പന്നിയോട് വി. രവീന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് ആർ. ബിജുകുമാർ, സെക്രട്ടറി വി. അജേഷ്, യൂണിയൻ കമ്മിറ്റിയംഗം വി. സുന്ദരേശൻ എന്നിവർ പങ്കെടുക്കും. തുടർന്ന് 12.30ന് പ്രത്യേക ഗുരുപൂജ.