house
ആശയും കുടുംബവും വീട്ടിൽ.

. സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

കോതമംഗലം കോട്ടപ്പടിയിലെ വടക്കുംഭാഗം കുന്നപ്പിള്ളി വീട്ടിൽ ആശയും കുടുംബവും ഒൻപതു വർഷമായിട്ട് വാടകവീട്ടിലായിരുന്നു ഓണം ആഘോഷിച്ചത്. ആശയും ഭർത്താവ് വിജയനും മൂന്ന് വയസുകാരനായ മകനുമടങ്ങുന്ന കുടുംബമാണ് ഇവരുടേത്.

കൂലിപ്പണിക്കാരനായ വിജയൻ വീടിനായി മുട്ടാത്ത വാതിലുകളില്ല. പലരെയും സമീപിച്ചു. പലതവണ പഞ്ചായത്തിൽ അപേക്ഷ നൽകി. ഒന്നും നടപ്പായില്ല. ഒടുവിൽ ഇത്തവണയാണ് സ്വന്തം പേരിൽ സ്ഥലവും വീടും ലഭിച്ചത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നാണ് മൂന്ന് സെന്റ് ഭൂമി ലഭിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെട്ടു. തുടർന്ന് വീട് പണി ആരംഭിച്ചു. രണ്ടു മുറിയും ഹാളും അടുക്കളയുമുള്ള അടച്ചുറപ്പുള്ള ടെറസ് വീടാണ് നിർമ്മിച്ചത്. സ്വന്തം വീടെന്ന സ്വപ്നം യഥാർത്ഥ്യമായത് വിശ്വാസിക്കാനാവുന്നില്ല ഇപ്പോഴും ഈ കുടുംബത്തിന്.