photo

നെടുമങ്ങാട് : ഓണക്കോടി വാങ്ങാൻ പുറപ്പെട്ട യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. പൂവത്തൂർ മാടൻകാവ് തടത്തരികത്ത് വീട്ടിൽ ആദിത്ത് (22) ആണ് മരിച്ചത്. ഉത്രാട ദിവസം രാത്രി ഒമ്പതോടെ ബൈക്കിൽ നെടുമങ്ങാട്ടെ കടയിലേയ്ക്ക് വരുമ്പോൾ, വീടിന് സമീപം പൂവത്തൂർ റോഡിൽ പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഗുഡ്‌സ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്.അച്ഛൻ : ഗോപൻ. അമ്മ : ബേബി. സഹോദരൻ : നന്ദു. .