തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഗുരുസ്തുതി വീഡിയോ ടി. കെ. ശ്രീനാരായണദാസിൽ നിന്ന് ആദ്യകോപ്പി സ്വീകരിച്ചുകൊണ്ട് യു. പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്തു. ജാതിഭേദം മതദ്വേഷം എന്ന ഗുരു സന്ദേശത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,സ്വാമി സൂക്ഷ്മാനന്ദ,ഡോക്ടർ ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തിട്ടുണ്ട്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന ബൃഹത്പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ചിന്തകളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.