വക്കം: കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വക്കത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ രോഗികളായ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ബിഷ്ണു, പ്രതീഷ്, പ്ലാവിള ജോസ്, ബിജി ഉണ്ണി, ഫൈസൽ, മുജീബ്, സജീബ്, അനീഷ്, മൻസൂർ, ഷാൻ എന്നിവർ പങ്കെടുത്തു.