vld-1

വെള്ളറട: ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥി അനുവിന്റെ കുടുംബത്തിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ അനുവിന്റെ വീടിനുമുന്നിൽ ഉപവാസ സമരം രണ്ടാം ദിവസവും തുടരുകയാണ്. അനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഓരാൾക്ക് ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇരു പാർട്ടികളും ഉപവാസം നടത്തുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഉപവാസം കെ.പി.സി.സി സെക്രട്ടറി കൊല്ലിയോട് സത്യനേശൻ ഉദ്ഘാടനം ചെയ്തു. മംഗളദാസ്, വണ്ടിത്തടം പത്രോസ് തുടങ്ങിയവർ സംസാരിച്ചു.

ബി.ജെ.പിയുടെ ഉപവാസം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജേഷ് ഉദ്ഘാടനം ചെയ്തു. സജി വർണ്ണം, മോഹൻ റോയ്, ഓംകർ ബിജു, വിനോദ് തുടങ്ങിയവർ സംസാരിച്ചു. സമാപന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു.