sep01e

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ കാറും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കാർ തലനാരിഴയ്ക്ക് നദിയിൽ വീഴാതെ രക്ഷപ്പെട്ടു.നാവായിക്കുളം നയനാംകോണം തലവിള പുത്തൻ വീട്ടിൽ രവിന്ദ്രൻ- ജയ ദമ്പതികളുടെ മകൻ ആർ. ശരത്( 20 )​ ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന പൾസർ ബൈക്കിനു പിറകിലിരുന്നു സഞ്ചരിക്കുകയായിരുന്ന ജ്യേഷ്ഠ സഹോദരൻ ആർ.ശബരി (25)​ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇന്നലെ 3 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്നു ആലംകോടേയ്ക്ക് പോകുകയായിരുന്ന കാറും ആലംകോടു ഭാഗത്തു നിന്നു ആറ്റിങ്ങലിലേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. തെറിച്ചു വീണ ശരത്തിന് തലയ്ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ പാലത്തിലെ നടപ്പാതകടന്ന് കൈവരിയിൽ ഇടിച്ചുനിന്നു.