പാറശാല: കൊവിഡിന്റെ പേരിൽ തടഞ്ഞ് വച്ചിട്ടുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തിപ്പിക്കുവാൻ അനുവദിക്കണമെന്നവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷനിലെ തൊഴിലാളികൾ തിരുവോണ നാളിൽ പാറശാലയിൽ പ്രതിഷേധ ധർണ നടത്തി.സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധത്തിൻറെ ഭാഗമായി പാറശാല മേഖലയുടെ നേതൃത്വത്തിൽ നടന്ന ധർണ മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി സെക്രട്ടറി സജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി.മേഖല സെക്രട്ടറി അനീഷ്, മേഖല ജനറൽ സെക്രട്ടറിമാരായ പ്രസാദ്, മോഹനൻ,ഭാരവാഹികളായ സതീഷ്, അയ്യപ്പൻ, ജയൻ, ജോസ്,അനീഷ്,ബിജു,സജിൻ തുടങ്ങിയവർ പങ്കെടുത്തു.