covid-19

തിരുവനന്തപുരം:ജില്ലയിൽ 227 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 149 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 71 പേരുടെ ഉറവിടം കണ്ടെത്താനായില്ല. ഒമ്പതുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ആഗസ്റ്റ് 26ന് മരണമടഞ്ഞ എല്ലുവിള സ്വദേശി സോമന്റെ (67) മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൂവച്ചൽ, മടവൂർ, ഇടിച്ചക്കപ്ലാമൂട്, വ്ളാത്താങ്കര, പാപ്പനംകോട്, മണക്കാട് എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്തത്. പുതുതായി 1200 പേർ കൂടി രോഗനിരീക്ഷണത്തിലായി. 2,277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 200 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 316 പേരെ ഡിസ്ചാർജ് ചെയ്‌തു.

നിരീക്ഷണത്തിലുള്ളവർ - 22,494

വീടുകളിൽ - 18,163

ആശുപത്രികളിൽ - 3,747

കൊവിഡ് കെയർ സെന്ററുകളിൽ - 584

പുതുതായി നിരീക്ഷണത്തിലായവർ - 1,200