കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിവധ ശാഖകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിന് വേണ്ടി നൽകിയ ഒന്നാം ഘട്ട എൽ.ഇ.ഡി ടിവി കളുടെ വിരണോദ്ഘാടനം യൂണിയൻ സെക്രട്ടറി കോവളം ടി.എൻ. സുരേഷ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈ. പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, യൂണിയൻ ഭാരവാഹികളായ പുന്നമൂട് സുധാകരൻ, സി. ഷാജിമോൻ എന്നിവർ പങ്കെടുത്തു. യൂണിയന്റെ കീഴിലെ കട്ടച്ചൽകുഴി, കോവളം, പാച്ചല്ലൂർ, കണ്ണൻ കോട്, കണ്ണൻകുഴി, മുല്ലൂർ, തോട്ടം, പുളിങ്കുടി, കരിച്ചൽ, അരുമാനൂർ എന്നിവടങ്ങിലെ ശാഖകളിലെ വിദ്ധ്യാർത്ഥികൾക്കാണ് ടി.വികൾ വിതരണം ചെയ്തത്.