പാറശാല: ഊരമ്പിൽ പ്രവർത്തിച്ചു വരുന്ന പോൾരാജ് ആൻഡ് കമ്പനിയുടെ 45-ാമത് വാർഷികത്തോടനുബന്ധിച്ച് കുഴിഞ്ഞാൻവിള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സെപ്റ്റംബർ 2 ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് നടക്കുന്ന വാർഷിക ആഘോഷങ്ങൾ പാറശാല രൂപത അദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയസ് ഉദ്‌ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളായ സാന്ത്വനം ഭവന പദ്ധതി പ്രകാരം നൽകുന്ന 5 വീടുകളുടെ താക്കോൽ ദാനം, 6 പേർക്കുള്ള വിവാഹ ധന സഹായ വിതരണം, എം.ബി.ബി.എസ്,പ്ലസ് ടു,എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദനം എന്നിവയും നടക്കും.