തിരുവനന്തപുരം: ശ്രീനാരായണ ഗുരദേവ ജയന്തി ദിനത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നു സി.പി.എം പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണ്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.