തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവായി. പൊലീസിന് പുറത്തുള്ള പ്രധാനപദവിയിലേക്ക് നിയമനം നൽകും.
1986 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മിഷണർ എൻ. ശങ്കർറെഡ്ഡി ആഗസ്റ്റ് 31ന് വിരമിച്ചിരുന്നു. ഇൗ ഒഴിവിലാണ് 1987 ഐ.പി.എസ് ബാച്ചുകാരനായ തച്ചങ്കരിക്ക് പ്രമോഷൻ നൽകിയത്. 1987 ബാച്ചിൽ തച്ചങ്കരിയേക്കാൻ സീനിയറായ അരുൺകുമാർ സിൻഹയ്ക്ക് ഡി.ജി.പി റാങ്ക് കൊടുത്തു. അദ്ദേഹം കേന്ദ്രസർവീസിലായതിനാലാണ് തച്ചങ്കരിക്ക് പ്രമോഷൻ കിട്ടിയത്. തച്ചങ്കരിക്ക് മൂന്ന് വർഷം സർവീസുണ്ട്. അടുത്ത വർഷം ജൂണിൽ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ വിരമിക്കുന്നതോടെ സംസ്ഥാനത്തെ സീനിയർ ഒാഫീസറാവും.ഡി.ജി.പി റാങ്കുള്ള ഋഷിരാജ് സിംഗ് അടുത്ത ജൂലായിലും ആർ. ശ്രീലേഖ ഈ ഡിസംബറിലും വിരമിക്കും.