തിരുവനന്തപുരം : സംസ്ഥാനത്ത് 1140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1059 പേർ സമ്പർക്ക രോഗികളാണ്. 158 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം 2111 പേർ രോഗമുക്തി നേടി. കഴിഞ്ഞ മൂന്നു ദിവസമായി രോഗബാധിതരുടെ എണ്ണം കുറയുന്ന സ്ഥിതിയാണ്. പൊതു അവധി ദിവസങ്ങളായതിനാൽ പരിശോധന ഗണ്യമായി കുറഞ്ഞതാണ് കാരണം. നാലു മരണവും ഇന്നലെ കൊവിഡാണെന്ന് സ്ഥിരീകരിച്ചു.