തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ദീർഘകാല, മാനസിക രോഗങ്ങളുമായി ജീവിക്കുന്നവരെ സഹായിക്കുന്നതിനായി നന്മ ഫൗണ്ടേഷൻ ആരംഭിക്കുന്ന നന്മ ഡ്രഗ് ബാങ്കിന് ഇന്ന് തുടക്കമാകും. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി മരുന്നെത്തിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഇൻഫോസിസ് മുൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ നിർവഹിക്കും. ഐ.ജി.പി. വിജയൻ, ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

facebook.com/Nanmafoundationindia എന്ന ഫേസ്ബുക്ക് പേജിൽ ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണാം. ഡ്രഗ് ബാങ്കുകളുടെ പ്രവർത്തനം ജനങ്ങളിലെത്തിക്കുന്നതിനായി 8943180000 എന്ന നമ്പരിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു.