dyfi

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​ ​ര​ണ്ടു​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല​ചെ​യ്യ​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​ഘ​ടി​പ്പി​ച്ച​ ​"​യു​വ​രോ​ഷം​"​ ​ഒ​രു​ ​ല​ക്ഷം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ന്നു.​ ​
ക​രി​ങ്കൊ​ടി​യേ​ന്തി​യും​ ​പ്ല​ക്കാ​ർ​ഡു​ക​ൾ​ ​പി​ടി​ച്ചും​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​മു​ഴ​ക്കി​യു​മാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​അ​ഞ്ചു​ല​ക്ഷം​ ​പ​ന്ത​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന് റ് ​എ​സ്.​ ​സ​തീ​ഷ് ​കോ​ത​മം​ഗ​ല​ത്തും​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​എ​സ്.​കെ​ ​സ​ജീ​ഷ് ​പേ​രാ​മ്പ്ര​യി​ലും​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി.
സം​ഭ​വം​ ​നി​ഷ്ഠൂ​ര​വും​ ​അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​