തിരുവനന്തപുരം : ഈഴവ മെമ്മോറിയലിന്റെ 125-ാം വാർഷിക ദിനമായ 3ന് കെ.പി.സി.സി.ഒ.ബി.സി വിഭാഗം ജനങ്ങളിൽനിന്ന് ഓൺലൈനായി ഒപ്പ് ശേഖരിച്ച് തയ്യാറാക്കുന്ന ജനകീയ ഒ.ബി.സി മെമ്മോറിയൽ ഗവർണർക്ക് സമർപ്പിക്കുമെന്ന് ചെയർമാൻ സുമേഷ് അച്യുതൻ അറിയിച്ചു. സർക്കാർ അധീനതയിലുള്ള കമ്പനി,ബോർഡ്, കോർപ്പറേഷനുകളിലെ മുഴുവൻ നിയമനങ്ങളും, സഹകരണ സ്ഥാപനങ്ങളിലെ നയമനങ്ങളും പി.എസ്.സിക്കു വിടണം. ഇവിടങ്ങളിലും പി.എസ്.സി.ക്കു സമാനമായ സംവരണതത്വങ്ങൾ പാലിക്കണം. നിയമനം പി.എസ്.സിക്കു വിട്ട സർക്കാർ സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ റൂൾസ് ഉണ്ടാക്കാത്തതിനാൽ സംവരണ വിഭാഗങ്ങളെ പുറന്തള്ളുന്നു. സംവരണ തത്വം അനുശാസിക്കുന്ന അത്രയെണ്ണം പിന്നാക്കക്കാർ സർക്കാർ ഉദ്യോഗങ്ങളിലില്ല. പി.എസ്.സി നിയമന റൊട്ടേഷനിൽ നടത്തുന്ന കള്ളക്കളികളാണ് കാരണമെന്ന് സുമേഷ് അച്യുതൻ പറഞ്ഞു.