അടൂർ: എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പൂതങ്കര തേപ്പുപാറ സുരേഷ് ഭവനത്തിൽ കെ.പീതാംബരൻ (84) നിര്യാതനായി . ഏനാദിമംഗലം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് , .സി പി .ഐ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി, കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ വസുമതി . മക്കൾ: സുധ, മധു , ഗീത, സുരേഷ്, പ്രീത പരേതയായ ഉഷ. മരുമകൾ : വിജയൻ, മോഹൻദാസ് ,അമ്പിളി ,അബുജാക്ഷൻ ,പരേതയായ സിനി.