തിരുവനന്തപുരം: കേന്ദ്രം പുറപ്പെടുവിച്ച അൺലോക്ക് നാലാം ഘട്ടം നിയന്ത്രണങ്ങൾ കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ.വിശ്വാസ് മേത്ത ഉത്തരവിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ തുടരും. കണ്ടെയ്ൻമെന്റ് സോണുകൾ ദുരന്ത നിവാരണ അതോറിട്ടി നോട്ടിഫൈ ചെയ്യുന്നത് തുടരും. അധിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ കളക്ടർമാർക്ക് അധികാരമുണ്ട്.