analatyca

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇങ്ങനെ വിവാഹ പ്രായം ഉയർത്തിയത് കൊണ്ട് മാത്രം പെൺകുട്ടികളുടെ വിവാഹവും മാതൃ ശിശു മരണ നിരക്കും അവരുടെ പോഷകാഹാര പ്രശ്നങ്ങളും എല്ലാം പരിഹരിക്കപ്പെടുമോ ? നിയമം പ്രാബല്യത്തിൽ വരാൻ ഒരു വിജ്ഞാപനം ഇറക്കിയാൽ മതി. എന്നാൽ പെൺകുട്ടികളുടെ വിവാഹവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാതലായ പരിഗണന കൊടുത്തുകൊണ്ടാണോ ഈ വിജ്ഞാപനം ഇറക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്?ഇതിന്റെ വിവിധ വശങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം..