prethishedha-prakadanam

കോൺഗ്രസിന്റെ നേതൃത്വത്തിൽ തോട്ടയ്ക്കാട് നടന്ന പ്രതിഷേധ പ്രകടനം

കല്ലമ്പലം: കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെയും വഞ്ചിയൂർ രാജീവ്ഗാന്ധി സ്റ്റഡി സെന്ററിന് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വഞ്ചിയൂർ ജംഗ്ഷനിലും തോട്ടയ്ക്കാടും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. നിസാം തോട്ടയ്ക്കാട് അദ്ധ്യക്ഷനായി. എസ്.എം മുസ്തഫ, എം.കെ ജ്യോതി, ജാബിർ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. നാവായിക്കുളം വെള്ളൂർകോണത്തും കോൺഗ്രസിന്റെ കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചതായും പരാതിയുണ്ട്.