തിരുവനന്തപുരം: അടുത്ത വർഷത്തെ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ന് നടക്കും. ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിന്റെ ദിവസവും സമയവും കുറിച്ച് ചാർത്ത് ലഭിച്ചതോടെ കഴിഞ്ഞ ദിവസം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഇതു സംബന്ധിച്ച അറിയിപ്പ് അംഗങ്ങൾക്ക് നൽകി. അടുപ്പ് വെട്ട് രാവിലെ 10.50നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 3.40നുമാണ് കുറിച്ചിട്ടുള്ളത്.
2021 ഫെബ്രുവരി 19ന് വെള്ളിയാഴ്ചയാണ് പൊങ്കാല മഹോത്സവം കൊടിയേറുന്നത്. ഇക്കൊല്ലം അവസാനത്തോടെ കൊവിഡ് - 19 സ്ഥിതിയിൽ മാറ്റമുണ്ടായാൽ പൊങ്കാല മഹോത്സവം പതിവ് രീതിയിൽ ആഘോഷിക്കും. തത്‌സ്ഥിതി തുടർന്നാൽ സർക്കാർ നിർദ്ദേശമനുസരിച്ചായിരിക്കും ഉത്സവം നടത്തുകയെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ കേരളകൗമുദിയോട് പറഞ്ഞു.