കടയ്ക്കാവൂർ: വെഞ്ഞാറമൂട് തേമ്പാമൂട് ഡി.വൈ.എഫ്.ഐ നേതാക്കളായ മിഥിലാജിനെയും, ഹഖ് മുഹമ്മദിനെയും ഗുണ്ടകൾ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങിൽ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂണിറ്റ് തലത്തിൽ യുവരോഷം പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടികൾക്ക് ഡി.വൈ.എഫ്.ഐ ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗം കിരൺ ജോസഫ്, മേഖല സെക്രട്ടറി വിഷ്ണു മോഹൻ, പ്രസിഡന്റ് ജോബിൻ ജോസഫ്, എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി കൺവീനർ വിജയ് വിമൽ, നവ്യ എസ്.രാജ് എന്നിവർ നേതൃത്വം നൽകി.