v

എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയനിൽ നടന്ന ചതയദിനാഘോഷം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്:എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. യൂണിയൻ പരിധിയിലെ എല്ലാ ശാഖകളും സംയുക്തമായി ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാണ് ഗുരുദേവ ജയന്തി ആഘോഷിച്ചത്. വാമനപുരം യൂണിയൻ ശാഖാതല ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പാങ്ങാട് വി.ചന്ദ്രൻ ഗുരുദേവ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ എസ്.ആർ.റജികുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഡാനി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.