v
വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഡി.വെെ.എഫ്.വെെ പ്രവർത്തകരുടെ വീടുകൾ എസ്.ഡി.പി. ഐ-പോപ്പുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിക്കുന്നു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഡി.വെെ.എഫ്.ഐ പ്രവർത്തകരുടെ വീടുകൾ എസ്.ഡി.പി.ഐ-പോപ്പുലർഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ട്ല, ജനറൽ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീർ ആസാദ്, ട്രഷറർ ജലീൽ കരമന, പോപ്പുലർ ഫ്രണ്ട് തിരുവനന്തപുരം നോർത്ത് ജില്ലാപ്രസിഡന്റ് റഫീഖ് മൗലവി പാങ്ങോട്, നുജും മൗലവി, നിസാമുദീൻ തച്ചോണം, റാഫി ഇലവുങ്കൽ, മാഹീൻ വെമ്പായം, അൻസർ കന്യാകുളങ്ങര, ഷാജഹാൻ വെഞ്ഞാറമൂട് എന്നിവരാണ് സന്ദർശിച്ചത്. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാന അന്തരീക്ഷം തുടർന്നു കൊണ്ടുപോകാൻ നേതാക്കൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.