chem

തിരുവനന്തപുരം: മനുഷ്യ സ്നേഹികൾക്കാകെ നിത്യപ്രചോദനമാണ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യന് ഒരു ജാതിയേയുള്ളൂവെന്നും അത് മനുഷ്യത്വമാണെന്നുമാണ് ഗുരു പറഞ്ഞത്. ഗുരുദേവന്റെ 166-ാമത് ജയന്തിയുടെ ഭാഗമായി, ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലെ ജയന്തി സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന കൊടും വിപത്തുകളിലൊന്ന് ജാതിയാണെന്ന് ഗുരു മനസിലാക്കി. നേരിട്ട് ജനങ്ങളുമായി സംവദിച്ച് അവരെ പരിവർത്തിപ്പിക്കാനുതകുന്ന തത്വസംഹിതയാണ് ഗുരുവിന്റേത്. ശങ്കരാചാര്യരും ഗുരുവും അദ്വൈത ദർശനത്തിന്റെ വക്താക്കളായിരുന്നു. എന്നാൽ,​ മനുഷ്യജീവിതം നന്നാക്കാൻ അദ്വൈതത്തെ ഉപയോഗിച്ച ഗുരു ചിന്തിച്ചത് മരണാനന്തര മാേക്ഷത്തെക്കുറിച്ചല്ല, ജീവിതത്തിൽ തന്നെയുള്ള മെച്ചപ്പെട്ട അവസ്ഥയെക്കുറിച്ചാണ്. പാരമ്പര്യത്തെ പിൻതുടർന്ന് അതിനെ മറികടന്ന രീതിയായിരുന്നു ഗുരുവിന്റേത്. അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളാേടും സന്ധിയില്ലാതെ പോരാടി. പ്രതീക്ഷയുടെ പ്രകാശമാണ് ഗുരുവിന്റെ തത്ത്വചിന്തകൾ -മുഖ്യമന്ത്രി പറഞ്ഞു.

16 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ചെമ്പഴന്തിയിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ ഉടൻ പൂർത്തിയാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ ഗുരുവിന്റെ ജന്മഗൃഹത്തിൽ രാവിലെ എത്തി പുഷ്പാർച്ചന നടത്തി. മേയർ കെ. ശ്രീകുമാർ, മുൻ എം.എൽ.എ എം.എ. വാഹിദ്,​ നഗരസഭ കൗൺസിലർമാരായ സി.സുദർശനൻ, കെ.എസ്.ഷീല തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 5 ന് വിശേഷാൽ പൂജ, ഗണപതി ഹോമം എന്നിവയോടെയാണ് ജയന്തിദിന ചടങ്ങുകൾ ആരംഭിച്ചത്. കർശന നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നു. രാവിലെ 6 മുതൽ തിരുപ്പിറവി വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും 11.30 ന് വിശേഷാൽ ഗുരുപൂജയും നടന്നു. വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധന,സമൂഹപ്രാർത്ഥന എന്നിവയോടെ പരിപാടികൾ സമാപിപ്പിച്ചു.

ഗു​രു​ദേ​വ​ ​ദ​ർ​ശ​നം​ ​ക​രു​ത്ത് പ​ക​രു​ന്നു​:​ ​പ്ര​ധാ​ന​മ​ന്ത്രി

​ആ​ശം​സ​യു​മാ​യി​ ​അ​മി​ത് ​ഷാ​യും
ന്യൂ​ഡ​ൽ​ഹി​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന് ​ജ​യ​ന്തി​ദി​ന​ത്തി​ൽ​ ​ആ​ദ​ര​വ് ​അ​ർ​പ്പി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി.​ ​'​'​ആ​രാ​ദ്ധ്യ​നാ​യ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​യ​ന്തി​യി​ൽ​ ​ഞാ​ൻ​ ​പ്ര​ണാ​മ​ങ്ങ​ൾ​ ​അ​ർ​പ്പി​ക്കു​ന്നു.​ ​ആ​ത്മീ​യ​ത​യു​ടെ​യും​ ​സാ​മൂ​ഹി​ക​പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ​യും​ ​സ​മ​ന്വ​യ​ത്തി​ന്റെ​ ​മി​ക​ച്ച​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​ത​വും​ ​കൃ​തി​ക​ളും.​ ​സ്ത്രീ​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​ശാ​ക്തീ​ക​ര​ണ​ത്തി​നും​ ​അ​ദ്ദേ​ഹം​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി.​ ​ക്രാ​ന്ത​ദ​ർ​ശി​യാ​യ​ ​ആ​ ​ദാ​ർ​ശ​നി​ക​ന്റെ​ ​ആ​ദ​ർ​ശ​ങ്ങ​ൾ​ ​ഇ​ന്ത്യ​യി​ലു​ട​നീ​ളം​ ​അ​നേ​ക​ർ​ക്ക് ​ക​രു​ത്തു​ ​പ​ക​രു​ന്നു.​'​'​ ​എ​ന്നാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​മോ​ദി​ ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ച​ത്.
'​'​താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ​ ​ശാ​ക്തീ​ക​ര​ണ​ത്തി​നും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​വേ​ണ്ടി​യു​ള്ള​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​വി​ശ്ര​മ​ര​ഹി​ത​മാ​യ​ ​പ​രി​ശ്ര​മ​വും​ ​സം​ഭാ​വ​ന​ക​ളും​ ​ഒ​രി​ക്ക​ലും​ ​വി​സ്മ​രി​ക്കാ​നാ​വി​ല്ലെ​'​'​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​കു​റി​ച്ചു.​ ​ഗു​രു​വി​ന്റെ​ ​ത​ത്ത്വ​ദ​ർ​ശ​ന​ങ്ങ​ൾ,​ ​അ​നു​ശാ​സ​ന​ങ്ങ​ൾ,​ ​ചി​ന്ത​ക​ൾ​ ​എ​ന്നി​വ​ ​തു​ട​ർ​ന്നും​ ​രാ​ജ്യ​ത്ത് ​അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളെ​ ​ജ്ഞാ​ന​സ​മ്പു​ഷ്ട​രാ​ക്കു​മെ​ന്നും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.