ചിറയിൻകീഴ്: സമൂഹത്തിന്റെ ഒത്തൊരുമയോടെയുള്ള വളർച്ചയ്ക്കു അനുഗുണമായ കാലിക പ്രസക്തിയുള്ള സന്ദേശങ്ങൾ നൽകുക വഴി ശ്രീനാരായണ ഗുരുദേവൻ ലോക ഗുരുസ്ഥാനീയ പദത്തിലേക്കെത്തിച്ചേർന്ന മഹാഋഷീശ്വരനാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സംഘടിപ്പിച്ച സർവജനക്ഷേമ പ്രാർത്ഥനാ യഞ്ജത്തിന്റെ യൂണിയൻ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിമത്വത്തിലാണ്ടു കിടന്നിരുന്ന വലിയൊരു സമൂഹത്തെ മഹത് വചനങ്ങളുടെ പിൻബലത്തിൽ വെളിച്ചത്തിലേക്കു നയിക്കാൻ കരുത്തു പകർന്ന മഹായോഗീശ്വരനാണു ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ പറഞ്ഞു. ചടങ്ങിൽ രമണി ടീച്ചർ വക്കം പ്രാർത്ഥനാ യഞ്ജത്തിനു നേതൃത്വം നൽകി. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ. ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണവും എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻ രാജ് ജയന്തിദിന സന്ദേശവും നടത്തി. ഗുരുവീക്ഷണം ജയന്തിദിനപതിപ്പ് സി. വിഷ്ണുഭക്തനു ഡെപ്യൂട്ടി സ്പീക്കറും, ഗുരുദേവന്റെ ആത്മവിലാസം ഗദ്യ പ്രാർഥനയുടെ ആദ്യ പ്രതി ഡോ. ബി. സീരപാണി കുമാരി നക്ഷത്ര സുനിലിനും കൈമാറി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, ഗുരുക്ഷേത്ര സമിതി ഭാരവാഹികളായ പുതുക്കരി സിദ്ധാർഥൻ, ചന്ദ്രസേനൻ, എസ്. സുന്ദരേശൻ, എസ്. പ്രശാന്തൻ, അജു.എസ്, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, സി. കൃത്തിദാസ്, വക്കംസജി, അജി കീഴാറ്റിങ്ങൽ, ക്ഷേത്ര കാര്യദർശി ജി. ജയചന്ദ്രൻ, ഡോ. ക്ലാറൻസ് മിറാൻഡ, പി.ജി. ശിവബാബു, പി.ആർ.എസ്. പ്രകാശൻ, ശ്രീസുഗത്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സന്തോഷ് പുതുക്കരി, ഗോപിനാഥൻ തെറ്റിമൂല എന്നിവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങുകൾ നടന്നത്. സഹസ്ര മഹാഗുരുപൂജയോടെ സമാപിച്ചു.