aaranil
അഴൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ അഴൂർ എൽ.പി.എസ് വാർഡ് സമ്പൂർണ സ്ട്രീറ്റ് ലൈറ്റ് വാർഡായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് സി.വൈ.സി ജംഗ്ഷനിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്‌ഘാടനം വി. ജോയി എം.എൽ.എ നിർവഹിക്കുന്നു

മുടപുരം:അഴൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ അഴൂർ എൽ.പി.എസ് വാർഡ് സമ്പൂർണ സ്ട്രീറ്റ് ലൈറ്റ് വാർഡായി അഡ്വ.വി.ജോയി എം.എൽ.എ പ്രഖ്യാപിച്ചു. വാർഡിൽ സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബിയുടെ എല്ലാ പോസ്റ്റിലും തെരുവുവിളക്കുകൾ സ്ഥാപിച്ചു. 40 വാട്ടിന്റെ 100 തെരുവ് വിളക്കുകളും ഒരു ലോമാസ്റ്റ് ലൈറ്റുമാണ് പുതുതായി സ്ഥാപിച്ചത്. സി.വൈ.സി ജംഗ്ഷനിലാണ് ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.125 ലധികം തെരുവുവിളക്കുകളുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ.അനിൽ പറഞ്ഞു. പ്രഖ്യാപനത്തോടനുബന്ധിച്ച് സി.വൈ.സി ജംഗ്ഷനിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്‌ഘാടനവും വി. ജോയി എം.എൽ.എ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര,വൈസ് പ്രസിഡന്റ് ആർ.അജിത്, കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, മുരളീധരൻ നായർ, എസ്.വി. അനിലാൽ,എസ്.കുമാർ, എസ്.രാധാകൃഷ്ണൻ,എച്ച്.അനീഷ്, ജയകുമാർ,ബി.ഷിബു,ഷൈൻ എന്നിവർ പങ്കെടുത്തു.