ayira

പാറശാല:അയിര സർഗാത്മക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അയിര സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക വേദി പ്രസിഡന്റ് അയിര വിശാഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോകുൽ ശ്രീകുമാർ, ജോയ് പ്രദിഷ് തുടങ്ങിയവർ സംസാരിച്ചു.