ഉള്ളൂർ: ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗത്തിന് കീഴിൽ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അരി, ഓണക്കോടി വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി നീരാഴി അനിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ,ചെമ്പഴന്തി ശശി,വനിതാ സംഘം ഭാരവാഹികളായ ഡോ.അനൂജ, ലേഖാ സന്തോഷ്,സൈബർ സേന ജില്ലാ ചെയർമാൻ കുളത്തൂർ ജ്യോതി,ഡി.ആർ.അനിൽ,പോങ്ങുംമൂട് വിക്രമൻ, സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ഗോകുൽനാഥ്,വൈസ് പ്രസിഡന്റ് സോളമൻ,നജീവ് ബഷീർ,ട്രഷറർ ഹരിലാൽ എസ്,രമേഷ്,പ്രേംരജ്ഞിത്ത്,ഗീത,സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.