ആറ്റിങ്ങൽ:കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനം നടത്തി.സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചെമ്പൂര് ജംഗ്ഷനിൽ സമാപിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഉദ്ഘാടനം ചെയ്തു.മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജിത്ത് ചെമ്പൂര് അദ്ധ്യക്ഷത വഹിച്ചു.ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺകുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണിക്യഷ്ണൻ, സിന്ധുകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിതാ രാജൻ ബാബു,വി.ടി.സുഷമാദേവി, പൊയ്കമുക്ക് സുജാതൻ,സിനി,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വാളക്കാട് ബാദുഷ,ചെമ്പൂര് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ശശിധരൻ നായർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്.അഭിജിത്ത്, സുചേതകുമാർ,ചിറയടി ബാബു, രവികുമാർ,രാജേന്ദ്രൻ നായർ,ഷിബു മുദാക്കൽ,സാബു പൂണത്തുമ്മൂട്, എ.ആർ.അനിൽ രാജ്,നിതിൻ പാലോട് എന്നിവർനേതൃത്വം നൽകി.
ഫോട്ടോ.. കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം.