photo

നെടുമങ്ങാട് : ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ ഇരുനൂറോളം കേന്ദ്രങ്ങളിൽ പ്രാർത്ഥനയും ഗുരുപൂജയും നടത്തി. നഗരത്തിൽ കച്ചേരി ജംഗ്‌ഷൻ,പഴകുറ്റി യൂണിയൻ ഓഫീസ്,മുക്കോലയ്ക്കൽ ഗുരുമന്ദിരം,നെട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചടങ്ങുകൾ.യൂണിയൻ ഓഫീസിൽ പ്രസിഡന്റ് എ.മോഹൻദാസും സെക്രട്ടറി നെടുമങ്ങാട് രാജേഷും ഗുരുപൂജയ്ക്ക് നേതൃത്വം നൽകി.ചെല്ലാംകോട് സുരാജ്, വനിതാസംഘം ഭാരവാഹികളായ ലതാകുമാരി, കൃഷ്ണാറൈറ്റ്, ജയാ വസന്ത്, കലാകുമാരി,ഷീല,ബിന്ദു,സിമി തുടങ്ങിയവർ പങ്കെടുത്തു.കച്ചേരി ജംഗ്‌ഷനിൽ യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഗുരുദേവ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ഭദ്രദീപം തെളിച്ചു. ഗോപാലൻ റൈറ്റ്,വിജയകുമാർ,ഷൈജു,അമൃത അജയകുമാർ,ഷിജു, ഷാജി പങ്കെടുത്തു.ടൗൺ ശാഖയിലെ ചടങ്ങുകൾക്ക് പ്രസിഡന്റ് എസ്.രാജൻ,സെക്രട്ടറി ശിവരാജൻ,നെട്ടയിൽ ശാഖയിൽ പ്രസിഡന്റ് ജി.എസ് രാജീവ്, സെക്രട്ടറി കെ.സജി,വെള്ളനാട് ശാഖയിൽ പ്രസിഡന്റ് സി.കെ.ചന്ദ്രബാബു,സെക്രട്ടറി ദേവരാജൻ,കരകുളം ശാഖയിൽ പ്രസിഡന്റ് സുധാകരൻ,സെക്രട്ടറി ഗിരീശബാബു,കൊന്നമൂട്ടുമൺപുറത്ത് പ്രസിഡന്റ് കെ.മനോഹരൻ, സെക്രട്ടറി ഡി.അജയകുമാർ, കണക്കോട്ട് പ്രസിഡന്റ് കെ.ശാർങ്ധരൻ, സെക്രട്ടറി പി.ബാലകൃഷ്ണൻ, മൈലത്ത് പ്രസിഡന്റ് എം.അശോകൻ,സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഇരുമ്പയിൽ പ്രസിഡന്റ് ബിജു,സെക്രട്ടറി രാജീവ്, ചെന്തുപ്പൂര് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി ദീപക്,മുണ്ടേലയിൽ പ്രസിഡന്റ് കെ.രാജേന്ദ്രൻ, സെക്രട്ടറി ജി.സുരേന്ദ്രൻ, കുറ്റിയാണിയിൽ പ്രസിഡന്റ് ബാലകൃഷ്ണൻ,സെക്രട്ടറി ബേബി ഗിരിജ, പ്ലാത്തറയിൽ പ്രസിഡന്റ് അജയകുമാർ,സെക്രട്ടറി എ.എസ് ആനന്ദൻ,ഉറിയാക്കോട്ട് പ്രസിഡന്റ് മധുസൂദനപ്പണിക്കർ,സെക്രട്ടറി കെ.രവീന്ദ്രൻ,കൊണ്ണിയൂരിൽ പ്രസിഡന്റ് സുദർശനപ്പണിക്കർ, സെക്രട്ടറി വിഷ്ണു വി.എസ്,കൊറളിയോട്ട് പ്രസിഡന്റ് ലക്ഷ്മണദാസ്,സെക്രട്ടറി രഘുനാഥൻ,വെമ്പ് ശാഖയിൽ പ്രസിഡന്റ് കെ.ദിവാകരൻ,സെക്രട്ടറി രാജേന്ദ്രപ്രസാദ്,വഞ്ചുവത്ത് പ്രസിഡന്റ് ബിജു,സെക്രട്ടറി രാജേന്ദ്രൻ, കഴുനാട് ശാഖയിൽ പ്രസിഡന്റ് ഭദ്രൻ,സെക്രട്ടറി സന്തോഷ്,പൂവത്തൂർ ശാഖയിൽ പ്രസിഡന്റ് ബൈജു,സെക്രട്ടറി വിജയൻ എന്നിവരും നേതൃത്വം നൽകി.