thozhilurappu

പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വ്ലാത്താങ്കര ആസ്ഥാനമായി അനുവദിച്ച പാറശാല ബ്ലോക്ക് തൊഴിലുറപ്പ് തൊഴിലാളി വെൽഫെയർ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് സി.ജനാർദനൻ നായരുടെ അദ്ധ്യക്ഷതയിൽ ഭരണസമതി അംഗമായ അഡ്വ: കെ.എസ്.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.ആൻസലൻ എം.എൽ.എ.ആദ്യനിക്ഷേപം സ്വീകരിച്ചു. സി.പി.എം പാറശാല ഏര്യകമ്മിറ്റി സെക്രട്ടറി എസ്.അജയകുമാർ എം.ഡി.എസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സലുജ,ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പറാണി, സി.പി.എം ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചെങ്കൽ ജോജി എന്നിവർ സംസാരിച്ചു. ദിനില നന്ദി പറഞ്ഞു.