കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണഗുരുദേവ ജയന്തി ആഘോഷം വാഴമുട്ടം യൂണിയൻ ഓഫീസിൽ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, വനിതാസംഘം കേന്ദ്ര സമിതി അംഗം ഗീതാ മധു, ഡയറക്ടർ ബോർഡ് അംഗം കരുംകുളം പ്രസാദ്, പുന്നമൂട് സുധാകരൻ, മണ്ണിൽ മനോഹരൻ, വേങ്ങപ്പൊറ്റ സനിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, സൈബർ സേന ചെയർമാൻ കണ്ണൻകോട് സുരേഷ്, യൂത്ത്മൂവ്‌മെന്റ് ട്രഷറർ സുജിത് വാഴമുട്ടം, എക്സിക്യൂട്ടീവ് അംഗം കണ്ണനകോട് രാജേഷ് എന്നിവർ സംസാരിച്ചു. ഗുരുദേവ ജയന്തി ദിനം രാഷ്ട്രീയ പാർട്ടികൾ കരിദിനം ആചരിക്കാൻ തീരുമാനിച്ചതിൽ യൂണിയൻ പ്രതിഷേധിച്ചു.