vld3
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം

വെള്ളറട: അനുവിന്റെ കുടുംബത്തിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ജോലി ലഭിക്കാത്ത മനോവിഷമത്തിൽ ആന്മഹത്യചെയ്ത അനുവിന്റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായവും അനുവിന്റെ സഹോദരന് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രമിൻ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി‌ഡന്റ് എൻ.എസ്. നുസ്സീർ ഉദ്ഘാടനം ചെയ്തു. ആർ.വത്സലൻ, അഡ്വ: മഞ്ചവിളാകം ജയൻ, പാറശാല സുധാകരൻ, ദസ്തഗീർ, കൊല്ലിയോട് സത്യനേശൻ, ശ്യാം വെള്ളറട, രാജരാജ സിംഗ്, ബിനു, മോഹൻദാസ്, തത്തലം രാജു, മംഗർദാസ്, പ്രതീഷ്, സതീഷ് തുടങ്ങിയവർ സംസാരിച്ചു.