congress

പാറശാല: കോൺഗ്രസ് പാറശാല - പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റികളുടം നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സ്റ്റേഷൻ മാർച്ചായി മാറി. പാറശാലയിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും പരസ്യബോർഡുകളും മുൻ മന്ത്രി എൻ. സുന്ദരൻ നാടാരുടെ സ്മരണാർത്ഥം പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന ശിലാഫലകവും നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

പ്രകടത്തിൽ പങ്കെടുത്ത ചിലരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് മാർച്ചായി മാറിയത്. മാർച്ച് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ വി. ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പാറശാല രാജൻ, വി.കെ. ജയറാം, ജാഷർ ഡാനിയേൽ, ആടുമൻകാട് സുരേഷ്, ഡി.സി.സി അംഗങ്ങളായ ടി.കെ. വിശ്വംഭരൻ, എ.സി. രാജ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെ.കെ. ജസ്റ്റിൻ, രാമചന്ദ്രൻ, ലെറ്റ്‌വിന് ജോയ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ്, സുമേഷ്,വിൻസൻ, മണി, പത്മകുമാർ, സേവാദൾ ജില്ലാ സെക്രട്ടറി എൻ.എസ്. ബിജു, പഞ്ചായത്ത് അംഗം സുനിൽ, ഷിജു,സുജിത് തുടങ്ങിയവർ പങ്കെടുത്തു. പാറശാല മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ നേതൃത്വം നൽകി.