covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1547 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

21 പേർ വിദേശത്ത് നിന്നും 65 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 1419 പേർക്ക് സമ്പർക്കത്തിലൂടെയാണ്. 36 ആരോഗ്യ പ്രവർത്തകർക്കും 6 എെ.എൻ.എച്ച്.എസ് പ്രവർത്തകർക്കും രോഗം ബാധിച്ചു. 156 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഇന്നലെ കൂടുതൽ രോഗികൾ 228. രണ്ടാമത് കോഴിക്കോട് 204.

2129 പേരുടെ ഫലം നെഗറ്റീവായി.

21,923 പേർ ചികിത്സയിലാണ്. 1,93,736 പേർ നിരീക്ഷണത്തിലും. 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ.