sivagiri

ശിവഗിരി: ഇന്നു മുതൽ ശിവഗിരിമഠത്തിൽ നിയന്ത്രണങ്ങളോടെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കും. മുൻകൂട്ടി ബുക്കുചെയ്ത 100 പേർക്കാണ് ഒരുദിവസം പ്രവേശനം. മഠത്തിൽ നിന്നു നൽകുന്ന സമയക്രമമനുസരിച്ച് ദർശനം നടത്താം.ഹോമവും പൂജകളും സാമൂഹിക അകലം പാലിച്ചായിരിക്കും. വിവാഹത്തിനും നിബന്ധനകളോടെ ഇന്നു മുതൽ അനുവാദം നൽകും. വധൂവരന്മാരുൾപ്പെടെ 10 പേർക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാം. ബുക്കുചെയ്യുന്നതിന്: 9447271648, 8089477686.